ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ഹൈദരബാദ് ഒന്നാമത്

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് അടിയറവ് പറഞ്ഞ് ഈസ്റ്റ് ബംഗാള്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് വിജയം. ഒഗ്‌ബെച്ചെ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ അനികേത് ജാദവ് ആണ് ഒരു ഗോള്‍ നേടിയത്.

ഒഗ്‌ബെച്ചെയുടെ ട്രിപ്പിള്‍ സ്ട്രൈക്ക് (21, 44, 74 മിനിറ്റ്) ഗോള്‍ സ്‌കോറിംഗ് ചാര്‍ട്ടില്‍ തന്റെ ലീഡ് വര്‍ധിപ്പിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനെ പിന്നിലേക്ക് തള്ളി 20 പോയിന്റുമായി പട്ടികയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി.

ആദ്യപകുതി അവസാനിക്കുമ്പോള്‍ തന്നെ അവര്‍ മൂന്ന് ഗോളുകള്‍ നേടിയിരുന്നു. ഹൈദരാബാദ് എഫ്സിയുടെ അവരുടെ അടുത്ത മത്സരം ഒഡീഷയുമായിട്ടാണ്.