സ്ട്രോബറി കഴിക്കാം; ആരോഗ്യത്തോടെ ഇരിക്കാം

ഒട്ടേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫലവർഗങ്ങളിലൊന്നാണ് സ്‌ട്രോബറി. വിറ്റാമിൻ സിയുടെ കലവറയാണ് സ്ട്രോബറി. ആപ്പിളിൽ അടങ്ങിയിട്ടുള്ള ഗുണങ്ങളെല്ലാം സ്ട്രോബെറിയിലുമുണ്ട്. പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകൾ, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ കെ, വിറ്റാമിൻ ബി സിക്സ് എന്നിവയും സ്ട്രോബറിയിൽ അടങ്ങിയിട്ടുണ്ട്.

സ്ട്രോബറിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അണുബാധകൾക്കെതിരെ പ്രവർത്തിക്കുകയും രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും സ്‌ട്രോബെറി മികച്ചതാണ്. മുടിയുടെ വളർച്ചയ്ക്കും മുടിക്ക് കരുത്തും ആരോഗ്യവും വർധിപ്പിക്കാനും സ്ട്രോബെറി സഹായിക്കും.

ക്യാൻസർ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിവ് സ്‌ട്രോബെറിയ്ക്കുണ്ട്. ആന്റി ഓക്‌സിഡൻറ് ഘടകങ്ങളാൽ സമ്പന്നമായ ഫലവർഗമാണിത്. ദിവസവും രണ്ട് സ്‌ട്രോബെറി വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. രക്തസമ്മർദം നിയന്ത്രിക്കാനും എരിച്ചിൽ കുറയ്ക്കാനും സ്‌ട്രോബെറി ഏറെ ഗുണം ചെയ്യും. സ്‌ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്.