നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായ ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പ്രശംസിച്ച് തെലുങ്ക് താരം രാം ചരൺ. അസാധ്യമായ സിനിമയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന് അദ്ദേഹം പറഞ്ഞു. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലയാള സിനിമകൾ കാണാറുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്താണ് മലയാള സിനിമകൾ കൂടുതലായും കണ്ട് തുടങ്ങിയത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ മലയാളം സിനിമകൾ വന്നതോടെ കുടുംബത്തോടൊപ്പം മലയാള സിനിമകൾ കാണാറുണ്ട്. ഗംഭീര നടിയാണ് നിമിഷ. അസാധ്യമായ അഭിനയമാണ് നിമിഷയുടേത്. നിമിഷ അവർക്കൊപ്പം ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും രാം ചരൺ പ്രകടിപ്പിച്ചു.

