ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ പിണറായി വിജയന് കഴിയും; മന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മന്ത്രി വി അബ്ദുറഹ്മാൻ. ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറം അരീക്കോട് സി പി എമ്മിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണിക്ക് രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. വരാനിരിക്കുന്ന പാർട്ടി കോൺഗസിൽ ഇതുസംബന്ധിച്ച രേഖകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കി.