ആഭ്യന്തര വകുപ്പ് നോക്കുകുത്തി; പോലീസ് പിടിച്ചുപറിക്കാരായി മാറിയെന്ന് സിപിഎം ജില്ലാ സമ്മേളനം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനം. പോലീസ് പിടിച്ചുപറിക്കാരായി മാറിയെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽ നിന്ന് 50,000 രൂപ മോഷ്ടിച്ച പൊലീസാണ് കേരളത്തിലുള്ളതെന്ന് സമ്മേളനത്തിൽ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി. ആത്മഹത്യ ചെയ്തയാളുടെ ഫോണിൽ പോലീസ് സിം പ്രവർത്തിക്കുന്നുണ്ടെന്നും അംഗങ്ങൾ പരിഹസിച്ചു.

ജില്ലാ സെക്രട്ടറി പറഞ്ഞാൽ പോലും പോലീസ് അനുസരിക്കില്ല. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായെന്നും അംഗങ്ങൾ പരിഹസിച്ചു. തദ്ദേശവകുപ്പ് സമ്പൂർണ പരാജയമാണ്. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിച്ചിട്ടും മന്ത്രി ഇടപെടുന്നില്ലെന്നും അംഗങ്ങൾ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ് പോലീസിനെതിരെ വിമർശനം ഉയർന്നത്.