ഐസിസിയുടെ ഡിസംബറിലെ മികച്ച താരത്തെ അറിയാം

ദുബായ്: ഐസിസിയുടെ ഡിസംബറിലെ മികച്ച പുരുഷ താരത്തെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റ് ഉള്‍പ്പെടെ 14 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലാണ് മികച്ച പുരുഷ താരം.

ജിം ലേക്കര്‍ക്കും അനില്‍ കുംബ്ലെക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറാണ് അജാസ്. ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ പിന്തള്ളിയാണ്, അജാസ് പട്ടേലിന്റെ ഈ നേട്ടം.

ഡിസംബറില്‍ കളിച്ച ഒരേയൊരു ടെസ്റ്റില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ അജാസ് 2021ലെ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമണ് മുംബൈയില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്തത്.