പ്രകൃതി വിരുദ്ധവും കിടക്ക പങ്കിടലും; ‘കുടുംബസംഗമം’ എന്ന പേരില്‍ ഒത്തു ചേരുന്നത് വീടുകളില്‍

കോട്ടയം: സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ട് ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തിനെതിരെ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പോലീസ്. പോലീസിന്റെ ശല്യം ഒഴിവാക്കാനായി സംഘങ്ങള്‍ ഒത്തുചേരുന്നത് വീടുകളിലാണ്. സമൂഹമാധ്യമങ്ങളിലൂടെ സുഹൃദ്ബന്ധം സ്ഥാപിച്ചശേഷം വിവരങ്ങള്‍ മനസിലാക്കുകയും, രഹസ്യവിവരങ്ങള്‍ പങ്കുവക്കുന്ന നിലയിലേക്ക് ബന്ധം വളര്‍ത്തുകയും ചെയ്യും. ശേഷം പങ്കാളികളെ പരസ്പരം കൈമാറുന്ന വിവരം അറിയിക്കുകയും, താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ രഹസ്യമെസഞ്ചര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും.

ചിത്രങ്ങള്‍ പങ്കുവെക്കുകയും വീഡിയോ കോള്‍ നടത്തുകയും ചെയ്തതിന് ശേഷം കുടുംബ സംഗമം എന്നപേരിലാണ് ഒത്തുകൂടല്‍. ഒരേസമയം നാല് പേരൊടൊപ്പം വരെ ബന്ധത്തിലേര്‍പ്പെടേണ്ടി വരും. ഭാര്യമാരുമായി വരുന്നവര്‍ക്കാണ് കൂടുതല്‍ പരിഗണന. അല്ലെങ്കില്‍, ‘സ്റ്റഡ്’ എന്നറിയപ്പെടുന്ന ഇവര്‍ സംഘത്തിന് 14,000 രൂപ നല്‍കണം. സ്ത്രീകള്‍ക്കും പുരുഷനും അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും പങ്കെടുക്കാം. ഇത്തരം കപ്പിള്‍ മീറ്റുകള്‍ നടത്തുന്നത് ടൂറിസ്റ്റുകേന്ദ്രങ്ങളിലും ഹോംസ്റ്റേകളിലുമായിരിക്കും.

ഡോക്ടര്‍മാരും, അഭിഭാഷകരുമടക്കം ഗ്രൂപ്പില്‍ ആയിരക്കണക്കിന് അംഗങ്ങളുണ്ട്. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ ഏഴ് ഗ്രൂപ്പുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.