തിരുവനന്തപുരം: സംസ്ഥാനത്ത് ബൂസ്റ്റര്‍ ഡോസിനായി ഇന്ന് മുതല്‍ ബുക്ക് ചെയ്യാം. നേരിട്ടും ഓണ്‍ലൈനുമായും വാക്‌സിന്‍ ബുക്ക് ചെയ്യാം. വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി.
ബൂസ്റ്റര്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല https://www.cowin.gov.in എന്ന ലിങ്കില്‍ നേരത്തെ വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
ഒന്നും രണ്ടും ഡോസ് സ്വീകരിച്ച അതേ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസും നല്‍കുക. സ്വകാര്യ ആശുപത്രികള്‍ക്ക് സൗജന്യമായോ പണം ഈടാക്കിയോ വാക്‌സിനേഷന്‍ നല്‍കാം. സായുധ സേനാംഗങ്ങള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പെഷല്‍ ഫോഴ്‌സ്, കാബിനറ്റ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുണ്ടെന്ന് ആരോഗ്യവകുപ്പിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

