സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കയാണ് ഇപ്പോള്‍. വളരെ കുറഞ്ഞ ചിലവിലും ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിയും. എന്നാല്‍, ഇത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഫോണുകളില്‍ ഒന്നും വാട്ടര്‍ കൂടാതെ ഡസ്റ്റ് റെസിസ്റ്റന്റ് ലഭിക്കില്ല.
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ കൈയ്യില്‍ നിന്നും അറിയാതെ വെള്ളത്തില്‍ വീഴുകയോ മറ്റോ ചെയ്താല്‍ വാട്ടര്‍ റെസിസ്റ്റന്റ് ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, വാട്ടര്‍ റെസിസ്റ്റന്റ് ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്പീക്കറുകളിലും കൂടാതെ ഡിസ്പ്ലേയിലും എല്ലാം വെള്ളം കയറാന്‍ സാധ്യതകളേറെയാണ്. ഫോണിന് ഉള്ളില്‍ കയറിയ വെള്ളം പുറത്തേക്കു കളയുകയാണ് നമ്മള് ആദ്യം ചെയ്യേണ്ടത്.
അത്തരത്തില്‍ കയറിയ വെള്ളം നമുക്ക് ഗൂഗിളിന്റെ സഹായത്തോടെ കളയുവാന്‍ സാധിക്കുന്നതാണ്. ഇതിന് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. ആദ്യം ഗൂഗിളില്‍ fix my speaker എന്ന് ടൈപ്പ് ചെയ്യുക. ശേഷം അതില്‍ താഴെ കാണുന്ന സൗണ്ട് പ്ലേ ചെയ്യുക. അതില്‍ നിന്ന് പുറത്തു വരുന്ന വലിയ ശബ്ദം കാരണം ഉള്ളില്‍ കയറിയ വെള്ളം ഒരു പരിധിവരെ പുറത്തു വരുത്തുവാന്‍ സാധിക്കും.

