രാജ്യത്ത് ബൂസ്റ്റർ വിതരണം തിങ്കളാഴ്ച ആരംഭിക്കുന്നു; പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം ആരംഭിക്കാനൊരുങ്ങി രാജ്യം. തിങ്കളാഴ്ച്ച മുതലാണ് രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുന്നത്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന അറിയിപ്പ്. ശനിയാഴ്ച ഇതുസംബന്ധിച്ച വിശദമായ മാർഗ്ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കും.

കോവിഡ് മുന്നണിപ്പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് ലഭിക്കുക.

60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഡോക്ടറുടെ നിർദ്ദേശം ആവശ്യമാണ്. കോവിൻ പോർട്ടൽ വഴി കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച വർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത് എന്നതിനാൽ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അതിനാൽ തന്നെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.