കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതി ഇരിക്കണമെന്ന പ്രമേയവുമായി സമസ്ത. സമസ്തയുടെ മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനമാണ് പ്രമേയം അവതരിപ്പിച്ചത്.
‘സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണം. വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം’ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സമസ്തയും ലീഗുമായുള്ള ബന്ധം ശക്തമാണെന്ന്പി എം എ സലാം വ്യക്തമാക്കി. കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരല്ലെന്നും റാലിയില്‍ നുഴഞ്ഞു കയറിയവരാണെന്നും മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

