ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം അശോകൻ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബംഗളുരുവിൽ നിന്നാണ് അന്വേഷണസംഘം അനൂപ് അഷ്റഫിനെ പിടികൂടിയത്. കേസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് ബംഗളുരുവിൽ എത്തിയത്.
കേരളത്തിന് പുറത്തുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മറ്റ് പ്രതികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ഇതിനുള്ള സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.

