ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയെ ഇന്ത്യയിൽ പൂർണമായും നിരോധിക്കണമെന്ന ആവശ്യവുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രിപ്റ്റോകറൻസി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നാണ് ആർബിഐ അറിയിക്കുന്നത്. ഭാഗികമായ നിയന്ത്രണങ്ങൾ കൊണ്ട് നേരിടാൻ സാധിക്കാത്തതിനാൽ സമ്പൂർണ നിരോധനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിപ്റ്റോ കറൻസി വി,യത്തിൽ പ്രധാനമന്ത്രിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമാണ് ആർബിഐയുടേത്.
ക്രിപ്റ്റോകറൻസി പോലുള്ള ആധുനിക ടെക്നോളജികളെ കണ്ണടച്ച് തള്ളിക്കളയാതെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അവയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് നോക്കേണ്ടതെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ക്രിപ്റ്റോകറൻസിയിൽ നേരത്തെയും ആർബിഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 2018 ൽ ക്രിപ്റ്റോ കറൻസി വഴിയുള്ള എല്ലാ ഇടപാടുകളും നിർത്തലാക്കണമെന്ന് ആർ ബി ഐ ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ നിരോധിച്ച അവസ്ഥയിലാണെങ്കിലും നിയമം വഴി ഇതുവരെ നിരോധനം നടപ്പാക്കിയിട്ടില്ല.
2017 ലാണ് ലോകത്തിലെ ആദ്യ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നിലവിൽ വരുന്നത്. എന്നാൽ ഇതിന് നാല് വർഷം മുമ്പ് 2013 ൽ തന്നെ ആർ ബി ഐ ക്രിപ്റ്റോകറൻസികൾക്കെതിരെയുള്ള തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. സാമ്പത്തികപരവും നിയമപരവും സുരക്ഷാപരവുമായ വെല്ലുവിളികളെ കുറിച്ച് ഇന്ത്യക്കാരെ ബോധവാന്മാരാക്കുന്നതിന് വേണ്ടി ആർബിഐ ഒരു പത്രക്കുറിപ്പും ഇറക്കിയിരുന്നു.

