എല്‍ഡിഎഫും യുഡിഎഫും പിന്തുടരുന്നത് താലിബാന്‍ മാതൃക; പരസ്യമായി വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍

സംസ്ഥാനത്തെ രണ്ട് മുന്നണികളും താലിബാന്‍ മാതൃകയെ പിന്തുണക്കുകയാണെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലീഗും നേതാക്കന്മാരും ഈ നൂറ്റാണ്ടില്‍ ജീവിക്കേണ്ടവരല്ല. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ മുസ്ലിം മതമൗലികവാദ സംഘടനകള്‍ സര്‍ക്കാര്‍ സഹായത്തോടെ താലിബാനിസം നടപ്പാക്കുകയാണ്. മുത്തലാഖ്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, ഹലാല്‍, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികള്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ജനങ്ങളെ ദ്രോഹിക്കുക, പരമാവധി ബുദ്ധിമുട്ടിക്കുക എന്നീ സമീപനങ്ങളാണ് സര്‍ക്കാരിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നടപ്പിലാക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.