ജനീവ: കോവിഡ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഒമിക്രോൺ എത്രത്തോളം അപകടകാരിയാണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോൺ വാക്സിന്റെ കാര്യക്ഷമതയെ കുറയ്ക്കുമെന്നും എന്നാൽ, ഡെൽറ്റയേക്കാൾ കുറഞ്ഞ തീവ്രതയുള്ള രോഗ ലക്ഷണങ്ങളേയുള്ളുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
മുൻപ് ലഭിച്ചിരുന്ന തെളിവുകൾ പ്രകാരമാണ് രോഗബാധയ്ക്കും വ്യാപനത്തിനും എതിരെ വാക്സിന്റെ കാര്യക്ഷമത ഒമിക്രോൺ കുറയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സമൂഹ വ്യാപനം ഉണ്ടാകുന്ന ഇടങ്ങളിൽ ഡെൽറ്റയെ അപേക്ഷിച്ച് ഓമിക്രോണിന് കൂടുതൽ വ്യാപനന സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിൻ നിർമ്മാതാക്കളായ ഫൈസറും, ബയോഎൻടെക്കും ഒമിക്രോണിന് എതിരെ അവരുടെ മൂന്ന് ഡോസുകൾ ഫലപ്രദമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
അതേസമയം ഇന്ത്യയിലും ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 38 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കേരളത്തിലും ഒമിക്രോൺ രോഗബാധ റിപ്പോർട്ട് ചെയ്തു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ്.

