കണ്ണൂര്‍: ചാന്‍സലര്‍ ഒരു ഭരണഘടനാ പദവിയല്ലെന്നും അതിനാല്‍ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്‍സലര്‍ പദവി മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കണമെന്ന് ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും, ഒപ്പിടാന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ അറിയിച്ചു.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും, വെച്ചു പൊറുപ്പിക്കാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസം മികച്ചതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, സര്‍വകലാശാലകളില്‍ ഉന്നത പദവികളില്‍ നടക്കുന്ന ബന്ധു നിയമനത്തെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. തിരുത്താന്‍ പരമാവധി ശ്രമിച്ചിട്ടും സര്‍ക്കാര്‍ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. തുടര്‍ന്നാണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിസി നിയമനങ്ങളില്‍ തന്റെ കൈകള്‍ കെട്ടിയിടാന്‍ ശ്രമിക്കുന്നു. കാലടി സര്‍വകലാശാല നിയമനത്തിന് മൂന്ന് പേരുകള്‍ക്ക് പകരം ഒറ്റപ്പേര് മാത്രം ശുപാര്‍ശ ചെയ്തത് പൂര്‍ണ ലംഘനമാണ്.- ഗവര്‍ണര്‍ ആരോപിച്ചു. എന്നാല്‍, തന്നെ നിയമിച്ചത് ഗവര്‍ണറാണെന്നും, പുനര്‍ നിയമനം നടത്തിയവര്‍ മറുപടി പറയണമെന്നുമായിരുന്നു കണ്ണൂര്‍ വിസിയുടെ പ്രതികരണം.

