ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 31 വരെ പുനരാരംഭിക്കില്ല. കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ‘എയർ ബബിൾ’ മാനദണ്ഡം പാലിച്ചുള്ള വിമാന സർവീസുകൾ പഴയതുപോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിദ്ധ്യം പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന തീരുമാനത്തിലെത്തിയത്.
അതേസമയം അന്താരാഷ്ട്ര സർവ്വീസുകൾക്കുള്ള നിയന്ത്രണം അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകൾക്കോ ബാധകമല്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്.

