ജനുവരി മുതൽ എടിഎം ഇടപാടുകളുടെ നിരക്ക് വർധിക്കും; അനുമതി നൽകി റിസർവ് ബാങ്ക്

ന്യൂഡൽഹി: അടുത്ത വർഷം ജനുവരി മുതൽ എടിഎം ഇടപാടുകളുടെ നിരക്ക് വർധിക്കും. സാമ്പത്തിക-സാമ്പത്തികേതര എടിഎം ഇടപാടുകളുടെ നിരക്കിൽ വർധനവുണ്ടാകും. സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് അടുത്ത മാസം മുതൽ നിരക്ക് വർധിക്കും. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകി.

2022 ജനുവരി മുതൽ സൗജന്യ പരിധിക്ക് പുറത്തുവരുന്ന ഇടപാടുകൾക്ക് 21 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും. 20 രൂപയും ജിഎസ്ടിയുമാണ് സൗജന്യ പരിധിയ്ക്ക് പുറത്തു വരുന്ന ഇടപാടുകൾക്കുള്ള ഇപ്പോഴത്തെ നിരക്ക്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുള്ള ബാങ്കിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന് മൂന്ന് തവണയും ഗ്രാമീണ മേഖലകളിൽ 5 തവണയും സൗജന്യ ഇടപാടുകൾ നടത്താം.