സമരം തുടരും; കുട്ടി കൂടെയുള്ളതിനാല്‍ സമര രീതിയില്‍ മാറ്റം വരുത്തും; ദത്ത് നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ നടപടിയില്‍ സമരം തുടരുമെന്ന് അനുപമ. കുട്ടി കൂടെയുള്ളതിനാല്‍ സമര രീതിയില്‍ മാറ്റമുണ്ടാകുമെന്നും അനുപമ പറഞ്ഞു. സമര സമിതിയുമായി ആലോചിച്ച ശേഷം സമര രീതി പ്രഖ്യാപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും, അവനെ തന്നില്‍ നിന്ന് അകറ്റിയവര്‍ക്കെതിരെ പോരാട്ടം തുടരന്‍ തന്നെയാണ് അനുപമയുടെ തീരുമാനം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെയും, സി ഡബ്ല്യൂ സി ചെയര്‍പേഴ്സണ്‍ സുനന്ദക്കെതിരെയും നടപടിയെടുക്കണമെന്നാണ് അനുപമയുടെ ആവശ്യം.

കേരളം നീതി കിട്ടാത്ത നാടായി മാറിയെന്നും, ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരികെ കിട്ടാനായി നവംബര്‍ 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ സമരം തുടങ്ങിയത്.