ഉപഭോക്താക്കൾക്ക് തിരിച്ചടി; വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25 ശതമാനം അധിക ബാധ്യതയാകും ഇനി മുതൽ ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21 ശതമാനമാണ് വർധന.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25 ശതമാനം വരെയാണ് വർധിപ്പിക്കുന്നത്. 2019 നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്കിൽ വർധന ഉണ്ടാകുന്നത്.