വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോകള്‍ ഗ്യാലറിയില്‍ കാണുന്നില്ലേ? വഴിയുണ്ട്…

നമ്മളില്‍ ഭൂരിഭാഗം പേരും വാട്‌സ്ആപ്പ് ഉപയോക്താക്കളാണ്. ദിനംപ്രതി ഫോട്ടോകളും വീഡിയോകളും ഡോക് ഫയല്‍സുമെല്ലാം വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യുന്നവരുമാണ്. ലോകത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. ഇത്രയൊക്കെ സൌകര്യങ്ങളുണ്ടെങ്കിലും ചിലപ്പോള്‍ വാട്‌സ്ആപ്പില്‍ എത്തുന്ന ചിത്രങ്ങള്‍ നമ്മുടെ ഫോണ്‍ ഗ്യാലറിയില്‍ കാണിക്കാറില്ല. വാട്‌സ്ആപ്പ് ചിത്രങ്ങള്‍ ഗാലറിയില്‍ കാണിക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടായിരിക്കും. ഈ പ്രശ്‌നം ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണിലും കണ്ട് വരാറുണ്ട്. എന്നാല്‍, എളുപ്പത്തില്‍ തന്നെ ഇത് പരിഹരിക്കാനും ആകും.

വാട്‌സ്ആപ്പ് മീഡിയ വിസിബിലിറ്റി ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം…

ആദ്യം വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലേക്ക് പോകുക.
അവിടെ നിന്നും ചാറ്റ്‌സ് സെറ്റിങ്‌സ് തുറക്കുക.
അടുത്തതായി മീഡിയ വിസിബിലിറ്റി ടോഗിള്‍ ഓണാക്കുക.
ഈ ടോഗിള്‍ ഓപ്ഷന്‍ ഓണ്‍ ആകുന്നതോടെ നിങ്ങളുടെ എല്ലാ വാട്‌സ്ആപ്പ് കോണ്‍ടാക്റ്റുകള്‍ക്കും മീഡിയ വിസിബിലിറ്റി ഓണാകും.
ഇത്രയും കഴിഞ്ഞാല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗാലറി ആപ്പ് തുറന്ന് അവിടെ വാട്‌സ്ആപ്പ് ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കുക.