സിനിമാ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാര്‍ത്ത വന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രം ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് റിലീസിംഗ് തിയ്യതി തീരുമായത്. ഉപാധികളില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടും. തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ എത്തുക. മോഹന്‍ലാല്‍ നായകനായി എത്തുന്ന മരക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്ശന് ആണ്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

