ഇനി ഇന്ത്യയിലും; നൂതന എസ്-400 മിസൈല്‍ സിസ്റ്റം ഇന്ത്യക്ക് വിതരണം ചെയ്ത് റഷ്യ

ന്യൂഡല്‍ഹി: റഷ്യ തങ്ങളുടെ എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ (ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാന്‍ കഴിയുന്ന) മിസൈല്‍ സിസ്റ്റം ഇന്ത്യക്ക് വിതരണം ചെയ്യാന്‍ തുടങ്ങി. 2018 ഒക്ടോബറിലാണ് 5.43 ബില്യണ്‍ ഡോളറിന് റഷ്യയും ഇന്ത്യയും എസ്-400 മിസൈലുകള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ ഒപ്പുവച്ചത്.

2എസ് 400 പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ത്യന്‍ സൈനികരുടെ പരിശീലനം നടന്നു കൊണ്ടിരിക്കുകയാണ്. വിതരണം മുന്‍ കൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുന്നുണ്ടെന്ന് ദുബായ് എയര്‍ ഷോക്ക് മുന്നോടിയായി റഷ്യ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി-ടെക്നിക്കല്‍ കോഓപ്പറേഷന്‍ മേധാവി ദിമിത്രി ഷുഗേവ് പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ഏഴ് രാജ്യങ്ങളുമായി എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് റഷ്യയുടെ ദേശീയ ആയുധ കയറ്റുമതി കമ്പനിയായ റോസോബോറേന്‍ എക്സ്പോര്‍ട്ടിന്റെ തലവന്‍ അലക്സാണ്ടര്‍ മിഖീവ് അറിയിച്ചു.