എല്ലാവര്ക്കും പരിചിതമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇന്ന് ക്ലബ് ഹൗസ്. ഇനി മുതല്‍ 13 പ്രാദേശിക ഭാഷകളിലും ക്ലബ് ഹൗസ് ചുവടുറപ്പിക്കാന്‍ പോവുകയാണ്. സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ അനിരുദ്ധ് ദേശ്മുഖിനെ ഉള്‍പ്പെടുത്തി ക്ലബ്ബ് ഹൗസ് ഒരു പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു. തുടക്കം മുതല്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുമുട്ടുന്നതിനും സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനും ആഴത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്നതിനും ആശയങ്ങള്‍ പങ്കിടുന്നതിനും ഹാംഗ്ഔട്ട് ചെയ്യുന്നതിനും ആപ്പില്‍ വിവാഹം കഴിക്കുന്നതിനും ക്ലബ്ഹൗസ്് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ക്ലബ്ഹൗസ് തന്നെ ഒരു ബ്ലോഗ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കന്നഡ, കൊറിയന്‍, മലയാളം, പോര്‍ച്ചുഗീസ് (ബ്രസീലിയന്‍), സ്പാനിഷ്, തമിഴ്, തെലുങ്ക് എന്നിവയുള്‍പ്പെടെ പുതിയ ഭാഷകളോടെയാണ് ആന്‍ഡ്രോയിഡില്‍ ആരംഭിക്കുന്നതെന്ന് ക്ലബ്ഹൗസ് കുറിച്ചു. 96 ശതമാനം ഇന്ത്യക്കാരും ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപയോക്താക്കളാണ്. ഒരു റീപ്ലേ ഫീച്ചര്‍ ചേര്‍ക്കാനും ക്ലബ്ഹൗസ് പദ്ധതിയിടുന്നു, അത് ഒരു റൂം റെക്കോര്‍ഡുചെയ്യാനും അവരുടെ പ്രൊഫൈലില്‍ സംരക്ഷിക്കാനും ഓഡിയോ ഡൗണ്‍ലോഡ് ചെയ്യാനും അത് ബാഹ്യമായി പങ്കിടാനും അനുവദിക്കുന്നു.
കഴിഞ്ഞ മാസമാണ് ക്ലബ്ബ് ഹൗസ് ബീറ്റ ഉപയോക്താക്കള്‍ക്കായി ഒരു പുതിയ അപ്ഡേറ്റ് പുറത്തിറങ്ങിയത്. ക്ലബ്ഹൗസ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ക്ലിപ്പുകള്‍, യൂണിവേഴ്സല്‍ സെര്‍ച്ച്, സ്പേഷ്യല്‍ ഓഡിയോ, റീപ്ലേ പിന്തുണ എന്നിവ അവതരിപ്പിച്ചു. പൊതു മുറികളുടെ 30 സെക്കന്‍ഡ് ക്ലിപ്പുകള്‍ പങ്കിടാന്‍ ക്ലിപ്പുകള്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചു, അതുവഴി ഇന്റര്‍നെറ്റില്‍ കൂടുതല്‍ ആളുകള്‍ക്ക് ക്ലബ് കണ്ടെത്താനും അതില്‍ ചേരാനും കഴിയും. ആളുകള്‍, ക്ലബ്ബുകള്‍, ലൈവ് റൂമുകള്‍, ഭാവി ഇവന്റുകള്‍ എന്നിവക്കായി കൂടുതല്‍ വേഗത്തില്‍ തിരയാനും അവരുടെ താല്‍പ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകളും ഇവന്റുകളും കണ്ടെത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു യൂണിവേഴ്സല്‍ സെര്‍ച്ച് ഫീച്ചറും ക്ലബ്ബ്ഹൗസിന് ലഭിക്കും.

