കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും ഷെയര്‍ ചെയ്യാനും പണം അയക്കാനും വാട്‌സ്ആപ്പിലൂടെ ഇന്ന് സാധിക്കും. വാട്‌സ്ആപ്പിലെ ഏറ്റവും ആകര്‍ഷകമായ ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റാറ്റസ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറീസ് ഷെയര്‍ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ വാട്‌സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസായി ഇടാം.
നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലെ ചില വീഡിയോകള്‍ സേവ് ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവും. ഇതിനായി നിങ്ങള്‍ക്ക് ഒരു ഫയല്‍ ഫോള്‍ഡറോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള സ്റ്റാറ്റസ് സെര്‍വര്‍ ആപ്പോ ഉപയോഗിക്കാം. ആരുടെയെങ്കിലും വീഡിയോ സ്റ്റാറ്റസുകള്‍ കണ്ടാല്‍ അവ എങ്ങനെയാണ് സേവ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാം.
ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം…
ഗൂഗിള്‍ ഫയല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
ആപ്പിന്റെ മുകളില്‍ ഇടത് കോണിലുള്ള മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക.
സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോയി ‘ഷോ ഹിഡന്‍ ഫയല്‍സ്’ എന്ന ഓപ്ഷന്‍ ഓണാക്കുക.
നിങ്ങളുടെ ഡിവൈസിന്റെ ഫയല്‍ മാനേജറിലേക്ക് പോയി ഇന്റേണല്‍ സ്റ്റോറേജിലെ വാട്‌സ്ആപ്പ് എന്ന ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക. ഇതില്‍ മീഡിയ എന്ന ഫോള്‍ഡറും ഇതിനകത്ത് സ്റ്റാറ്റസ് എന്ന ഫോള്‍ഡറും കാണാം. ഇത് തിരഞ്ഞെടുക്കുക.
നിങ്ങള്‍ വാട്‌സ്ആപ്പില്‍ കണ്ട സ്റ്റാറ്റസുകള്‍ സ്റ്റാറ്റസ് എന്ന ഫോള്‍ഡറില്‍ കാണിക്കും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളത് സേവ് ചെയ്യാം. ഇതിനായി വീഡിയോ തിരഞ്ഞെടുക്കുക.
വീഡിയോയില്‍ കുറച്ച് നേരം ടച്ച് ചെയ്താല്‍ അതില്‍ ഓപ്ഷന്‍സ് കാണാം. ഓപ്ഷന്‍സില്‍ കോപ്പി ടാപ്പു ചെയ്യുക.
കോപ്പി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജില്‍ വീഡിയോ സേവ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.
മുകളില്‍ പറഞ്ഞിരിക്കുന്നത് വളരെ ലളിതവും സുരക്ഷിതവുമായ രീതിയില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴിയാണ്.

