തിരുവനന്തപുരം: സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ അനുപമ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശം. തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്നാണ് അനുപമയുടെ പരാതി. മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ശ്രീകാര്യം പൊലീസിന് ഈ പരാതിയില്‍ അന്വേഷണം നടത്തും. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടര്‍നടപടി.
അതേസമയം, അനുപമയ്ക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ ഉറച്ച് നിന്നാണ് മന്ത്രി സജി ചെറിയാന്‍ ഇന്നും പ്രതികരിച്ചത്. എന്നാല്‍ പരാതി നല്‍കിയിട്ടും പരാമര്‍ശം വിവാദമായിട്ടും മന്ത്രി പ്രസ്താവന പിന്‍വലിക്കാന്‍ തയാറായില്ല. രക്ഷിതാവ് എന്ന നിലയിലാണ്
തന്റെ അഭിപ്രായപ്രകടനം. ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.
സിപിഎം അനുപമയ്‌ക്കൊപ്പം ആണെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനിടയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം മന്ത്രി തന്നെ നടത്തിയതില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

