പിന്‍വലിച്ചത് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 128 കേസുകള്‍; അധികം മന്ത്രി വി ശിവന്‍കുട്ടിയുടേത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 128 കേസുകളാണ് പിന്‍വലിച്ചത്. മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എാര്‍ക്കെതിരെയുള്ള 94 കേസുകളുമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന് പുറമെ 22 കേസുകള്‍ മന്ത്രിമാരും എംഎല്‍എമാരും ഒരുമിച്ച് ഉള്‍പ്പെട്ടതായിരുന്നു. ഇതും സര്‍ക്കാര്‍ റദ്ദാക്കി. 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് കെകെ രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ ഉത്തരം നല്‍കി. 2007 മുതലുള്ള കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

പിന്‍വലിച്ച കേസുകള്‍ അധികം മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെട്ട കേസുകളാണ്. ശിവന്‍കുട്ടിക്കെതിരെയുള്ള 13 കേസുകളാണ് പിന്‍വലിച്ചത്. ശിവന്‍കുട്ടിക്ക് പിന്നിലായി 7 കേസുകളുമായി ആര്‍.ബിന്ദുവും, 6 കേസുകളുമായി മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഉള്ളത്.

എല്‍ഡിഎഫ്-848, യുഡിഎഫ്-55,ബിജെപി-15,എസ്ഡിപിഐ-5,പിഡിപി-2,എഎപി-1, എല്‍ഡിഎഫും യുഡിഎഫം ഉള്‍പ്പെട്ട കേസ്-2,എല്‍ഡിഎഫും ബിജെപിയും ഉള്‍പ്പെട്ട കേസ്-2 എന്നിങ്ങനെയാണ് രാഷട്രീയ പാര്‍ട്ടികള്‍ കക്ഷികളായ കേസുകള്‍ പിന്‍വലിച്ചതിന്റെ പട്ടിക.