ചൈനയുടെ നീക്കങ്ങൾക്ക് തിരിച്ചടി; അതിർത്തിയിൽ സൈനിക ശേഷിയും ആയുധ ശേഷിയും വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: അതിർത്തിയിൽ സൈനിക ശേഷിയും ആയുധ ശേഷിയും വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം. ലഡാക്ക് അതിർത്തിയിലാണ് ഇന്ത്യ സൈനിക ശേഷിയും ആയുധ ശേഷിയും വർധിപ്പിച്ചത്. ചൈനീസ് നീക്കങ്ങൾ മുന്നിൽക്കണ്ടാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കം.

ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി ഷിൻജിയാംഗ് പ്രവിശ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വിന്യസിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സൈനിക വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യവും തീരുമാനിച്ചത്. ചൈനീസ് പക്ഷത്ത് നിന്നും ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ മുതൽ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാൻ കഴിയുന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യൻ സൈന്യം നടത്തുന്നത്. സ്‌മെർച്ച്, പിനാക എന്നീ റോക്കറ്റ് ലോഞ്ചറുകളും ഇന്ത്യൻ സൈന്യം വിന്യസിച്ചു. ശത്രുവിന്റെ നിരയിൽ ആഴത്തിൽ തന്നെ പ്രഹരമേൽപ്പിക്കാൻ സാധിക്കുന്ന തരത്തിൽ സജ്ജാമാണ് ഈ ലോഞ്ചറുകളെന്ന് പിനാകയുടെ കമാന്റിംഗ് ഓഫീസർ കേണൽ ഗൗരവ് സോദ് അറിയിച്ചു.

എംആർഎൽഎസ് യൂണിറ്റായ സ്‌മെർച്ചിന് 40 സെക്കന്റിൽ 48 റോക്കറ്റുകളുടെ വരെ പ്രഹരശേഷിയുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച റോക്കറ്റ് സംവിധാനമാണ് സ്‌മെർച്ച്. 2018 പോഖ്‌റാൻ റേഞ്ചിൽ ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 90 കിലോമീറ്ററാണ് റോക്കറ്റിന്റെ വേഗപരിധി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് സിസ്റ്റമാണ് പിനാക. സമുദ്ര നിരപ്പിൽ നിന്നും 38 കിലോമീറ്റർ അകലെവരെ പരിധിയുണ്ട് ഇതിന്. ശത്രുവിന്റെ ആയുധ സംവിധാനത്തെ ആക്രമിക്കാനുള്ള ശേഷി പിനാകയ്ക്കുണ്ട്. 44 സെക്കന്റിൽ 77 റോക്കറ്റുകൾവരെ ഇതിന് വിക്ഷേപിക്കാൻ പിനാകയ്ക്ക് ശേഷിയുണ്ട്.