വാട്സാപ്പില്‍ പുതിയ അപ്ഡേറ്റ് ഫീച്ചറെത്തി. ഡിസപ്പിയറിങ് മെസേജുകള്‍ കൈകാര്യം ചെയ്യാനും, രൂപമാറ്റം വരുത്തിയ ചാറ്റ് ബബിളുകളുമുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചത്.
വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം പുതിയ അപ്ഡേറ്റ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കോണുകള്‍ കൂടുതല്‍ വക്രീകരിച്ചും വലുപ്പം കൂട്ടിയുമാണ് ചാറ്റ് ബബിളുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
വാട്സാപ്പ് പ്രൈവസി സെറ്റിങ്സില്‍ ഡിഫോള്‍ട്ട് മെസേജ് ടൈമര്‍ സെറ്റ് ചെയ്യാനും ഡിസപ്പിയറിങ് മെസേജുകള്‍ക്ക് 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നീ സമയപരിധി നിശ്ചയിക്കാനാവും.
ഒരു നിശ്ചിത ദൈര്‍ഘ്യത്തില്‍ പുതിയ ചാറ്റുകള്‍ എല്ലാം നേരത്തെ തന്നെ ഡിസപ്പിയറിങ് മെസേജസ് ഫീച്ചര്‍ ഓണ്‍ ചെയ്താണ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അറിയിപ്പ് ചാറ്റ് വിന്‍ഡോയില്‍ ചാറ്റ് ആരംഭിക്കുമ്പോള്‍ തന്നെ കാണാം. നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇത് എല്ലാവര്‍ക്കും ലഭിക്കുന്നതിനായി കുറച്ചുകൂടി കാത്തിരിക്കണം.

