സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെതിരെയുള്ള കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം.ജെ. സോജൻ, കോഴിക്കോട് വിജിലൻസ് എസ്.പി പി.സി. സജീവൻ, ഗുരുവായൂർ ഡിവൈ.എസ്.പി കെ.ജി.സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്‌പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്‌പെക്ടർ എം.കെ.മുരളി, എളമക്കര സബ് ഇൻസ്‌പെക്ടർ രാമു, തൊടുപുഴ സബ് ഇൻസ്‌പെക്ടർ ബൈജു പി ബാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.