തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുതെന്നാണ് യോഗത്തിൽ രാഹുൽ ഗാന്ധി നേതാക്കൾക്ക് നൽകിയ നിർദ്ദേശം.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെറിറ്റിന് ആണ് മുൻഗണനയെന്നും പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കെപിസിസി പുന:സംഘടന ഒക്ടോബർ 10 നുള്ളിൽ പുന:സംഘടന പൂർത്തിയാക്കും. ഒക്ടോബർ 8 ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും ഡൽഹിയ്ക്ക് പോകും. 9, 10 തീയതികളിൽ ഡൽഹിയിൽ ചർച്ച നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.