ദുബായ്: തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ രാജസ്ഥാനെതിരെ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഇതോടെ വിലപ്പെട്ട രണ്ടുപോയിന്റുകള്‍ നേടി സെമി പ്രതീക്ഷകള്‍ സജീവമാക്കാനിരുന്ന രാജസ്ഥാന് മുന്നില്‍ സീസണിലെ രണ്ടാം ജയവുമായി ഹൈദരാബാദ് വിലങ്ങിട്ടു.
രാജസ്ഥാന് ഉയര്‍ത്തിയ 165 വിജയലക്ഷ്യം 18.2 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് അനായാസം മറികടന്നു. 42 പന്തില്‍ 60 റണ്‍സുമായി കിട്ടിയ അവസരം മുതലെടുത്ത ജേസണ്‍ റോയിയും (42 പന്തില്‍ 60) സീസണിലാദ്യമായി താളം വീണ്ടെടുത്ത നായകന് കെയിന്‍ വില്യംസണും (41 പന്തില്‍ 51 നോട്ടൗട്ട്) ആണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്
സഞ്ജു സാംസന്റെ കരുത്തിലാണ് ഹൈദരാബാദിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 57പന്തില്‍ ഏഴുബൗണ്ടറികളും മൂന്നുസിക്സറുകളുമടക്കം ചേര്‍ത്ത 82 റണ്‍സോടെ സഞ്ജു ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മുമ്പനുള്ള ഓറഞ്ച് തൊപ്പിയും ഐ.പി.എല്ലില്‍ 3000 റണ്‍സെന്ന ഖ്യാതിയും സ്വന്തമാക്കി.

