തിരുവനന്തപുരം: സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആറാട്ട് ചിത്രം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടെന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തെറ്റാണെന്നാണ് ബി ഉണ്ണികൃഷ്ണന് അറിയിച്ചിരിക്കുന്നത്.
‘ആറാട്ട്’ ഒക്ടോബറില്‍ റിലിസ് ചെയ്യുന്നു എന്ന വാര്‍ത്ത തെറ്റാണ്. ചിത്രത്തിന്റെ റിലിസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും ബി ഉണ്ണികൃഷ്ണന് തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പുലിമുരുകന് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ആറാട്ടിന്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.

