ലോര്‍ഡ്സ്: ഇംഗ്ലണ്ട് പര്യടനത്തിലുള്ള ന്യൂസിലന്‍ഡ് വനിതാ ടീമിന് വധ ഭീഷണി. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലും സഞ്ചരിക്കുന്ന വിമാനത്തിലും ബോംബ് വെയ്ക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പാകിസ്താന് പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡ് പുരുഷ ടീം പിന്മാറിയതിനു പിന്നാലെയാണ് വനിതാ ടീമിനെതിരെ ഭീഷണി സന്ദേശം എത്തിയത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കെയാണ് ഭീഷണി ലഭിച്ചത്. എന്നാല്‍ പര്യടനവുമായി മുന്നോട്ട് പോകുമെന്ന് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും അറിയിച്ചു. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0നു മുന്നിലാണ്.
നേരത്തെ, സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് പുരുഷ ടീം പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത്. ഇതിനെ വിമര്‍ശിച്ച് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡും, മുതിര്‍ന്ന താരങ്ങളും രംഗത്തെത്തിയിരുന്നു.