കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങള്‍ നടക്കും; രാജ് കുന്ദ്രയുടെ ജാമ്യത്തിനു പിന്നാലെ ശില്‍പ ഷെട്ടിയുടെ കുറിപ്പ് !

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ചൈനീസ്-അമേരിക്കന്‍ മോഡേണ്‍ വാസ്തുശില്‍പ്പി റോജര്‍ ലീയുടെ ഉദ്ധരണി പങ്കുവെച്ചാണ് ശില്‍പയുടെ പോസ്റ്റ്.

കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങള്‍ നടക്കുമെന്ന് തെളിയിക്കാന്‍ ഇവിടെ മഴവില്ലുണ്ട് എന്നായിരുന്നു ശില്‍പയുടെ കുറിപ്പ്.

നീലച്ചിത്ര നിര്‍മാണ വിതരണ കേസുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് അറസ്റ്റിലായ രാജ് കുന്ദ്രക്ക് സെപ്റ്റംബര്‍ 20ന് ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപ ജാമ്യത്തുക കെട്ടിവെച്ചും മറ്റു ഉപാധികളോടെയുമാണ് ജാമ്യം. ഐ.ടി തലവന്‍ റയാന്‍ തോര്‍പെക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.