തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാലകള്‍ തുടങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബെവ്കോയ്ക്ക് ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി ഇത് സംബന്ധിച്ച വ്യക്തത നല്‍കിയത്. വാടകയ്ക്ക് നല്‍കാന്‍ പരിഗണിച്ചത് ആളൊഴിഞ്ഞ കെട്ടിടങ്ങളാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തം, ബസ് സ്റ്റാന്റുകളില്‍ ബെവ്കോ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കുന്നത് ആലോചനയില്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാല തുടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

