മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ആദ്യത്തെ മലയാള അറബിക് ചിത്രം’ആയിഷയുടെ പോസ്റ്റര്‍ പുറത്തിറക്കി. മഞ്ജുവിന്റെ ജന്മ ദിനത്തില്‍ തന്നെയാണ് സിനിമയുടെ പ്രഖ്യാപനവും നടന്നത്.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.
ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. സംഗീതംഎം ജയചന്ദ്രന്,സഹ നിര്‍മ്മാണം ഷംസുദ്ധീന് എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്.

