ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 345 റണ്ണിന്റെ കൂറ്റന്‍ ലീഡ്്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്ണെന്ന നിലയിലാണ് ഇംഗ്ലീഷുകാര്‍. 24 റണ്ണെടുത്ത ക്രെയ്ഗ് ഓവര്‍ടണും റണ്ണെടുക്കാത്ത ഒലി റോബിന്‍സണുമാണ് ക്രീസില്‍.
നായകന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയും (165 പന്തില്‍ 14 ഫോറുകളടക്കം 121), ഓപ്പണര്‍മാരായ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68) എന്നിവരുടെയും മൂന്നാം നമ്പര്‍ താരം ഡേവിഡ് മാലാന്റെയും (70) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വെള്ളംകുടിച്ച ലീഡ്സിലെ പിച്ചിലാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ വെറും 78 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്.

