ന്യൂഡല്‍ഹി: തമിഴ് ഹാസ്യതാരം വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കൊവിഡ് വാക്സീന്‍ എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 17നാണ് വിവേക് അന്തരിച്ചത്.
വിഴുപരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ മനുഷ്യവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വാക്സീനെടുത്തതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നു ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ, കൊവിഡ് വാക്സീന്‍ സ്വീകരിച്ചതാണു വിവേകിന്റെ മരണകാരണമെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ പ്രചരണവുമായി രംഗത്തുവന്നിരുന്നു.