ബോക്സോഫീസ് തകര്‍ത്തെറിഞ്ഞ പൃത്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായി മലയാളതാരം ബിജുമേനോന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിവേക് ഒബ്റോയി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായിരിക്കും ബിജുമേനോന്‍ കൈകാര്യം ചെയ്യുക. മൂവീസ് അപ്ഡേറ്റ്സിന്റെ ട്വീറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഗോഡ്ഫാദര്‍’ എന്ന്് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണെത്തുന്നത്. പ്രിത്വിരാജിന്റെ അതിഥി താരം റോള്‍ ചെയ്യുന്നത് ബോളിവുഡ് ഹീറോ സല്‍മാന്‍ ഖാനാണ്. മോഹന്‍രാജയാണ് സംവിധാനം.

