ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേത്; ഷമി അണ്ടര്‍ റേറ്റഡ് ബൗളറാണെന്നും ഉസ്മാന്‍ ഖവാജ !

ഓസ്‌ട്രേലിയ: ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഉസ്മാന്‍ ഖവാജ. ലോകത്തില്‍ വേറെയും മികച്ച ബൗളിങ് ലൈനപ്പുകള്‍ ഉണ്ടെന്നത് ശരിയാണ്, പക്ഷേ ഇന്ത്യന്‍ ബൗളിങ് നിര അവിശ്വസനീയമാണെന്ന് ഉസ്മാന്‍ ഖവാജ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച്കൊണ്ട് താരം രംഗത്തെത്തിയത്.

മാത്രമല്ല, അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള ബൗളര്‍ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണെന്നും, നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വേഗതയിലാണ് ഷമി പന്തെറിയുന്നത്. ഇന്ത്യയുടെ ബൗളിങ് ലൈനപ്പിലെ തന്നെ ഏറ്റവും പ്രധാനഘടകങ്ങളിലൊന്ന് ഷമിയാണ്. എന്നാല്‍ ആരും ഷമിയുടെ മികവിനെ പറ്റി സംസാരിക്കുന്നില്ലെന്നും ഖവാജ പറഞ്ഞു.

കൂടാതെ, ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. പരിചയസമ്പന്നനായ ഇഷാന്തും ഇന്ത്യക്കൊപ്പമുണ്ട്, അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ബൗളിങ് നിര ഏറ്റവു മികച്ചതായി അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.