ഓണം ആഘോഷിച്ച് ധോനിയും കുടുംബവും; 22 വിഭവങ്ങളടങ്ങിയ സദ്യയുണ്ണുന്ന സിവ, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദുബായ്: മലയാളത്തില്‍ പാട്ടുകള്‍ പാടി കേരളീയരുടെ പ്രിയങ്കരിയായി മാറിയ ധോനിയുടെ മകള്‍ സിവ ഓണസദ്യയുണ്ണുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിക്കുന്ന സിവയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.

22 വിഭവങ്ങള്‍ ഉള്‍പ്പെട്ട സദ്യയുടെ ഫോട്ടോയാണ് ധോനിയുടെ ഭാര്യ സാക്ഷി സിങ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ധോനിയും കുടുംബവും ഇപ്പോള്‍ ദുബായിലാണുള്ളത്.

അതേസമയം, യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശീലനം ആരംഭിച്ചു. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈയും തമ്മിലാണ് ആദ്യ മത്സരം.