താലിബാന്‍ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെയും വിട്ടയച്ചു; തിരികെയെത്തിക്കാന്‍ തയ്യാറെടുത്ത് വ്യോമസേന

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ രാവിലെ തടഞ്ഞുവച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ തിരികെ ഇന്ത്യയിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ വിമാനത്താവളത്തില്‍ ഗേറ്റിനടുത്തുവെച്ചായിരുന്നു താലിബാന്‍ ഇവരെ തടഞ്ഞത്. ശേഷം ട്രക്കുകളില്‍ കയറ്റി പുറത്തേക്ക് കൊണ്ടുപോയിരുന്നു.

എന്നാല്‍, രേഖകള്‍ പരിശോധിച്ച് ചോദ്യം ചെയ്ത ശേഷം ഇവരെയെല്ലാം വിട്ടയച്ചതായാണ് വിവരം. ഇവരെ രക്ഷിച്ച് ഉടന്‍ തിരികെയെത്തിക്കാന്‍ വ്യോമസേന തയ്യാറെടുക്കുകയാണ്.