തിരുവനന്തപുരം: തീവ്രവാദി സംഘടന ഐസിസില്‍ ചേര്‍ന്ന മകള്‍ നിമിഷയുടെ കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കരുതെന്ന് അമ്മ ബിന്ദു. നിമിഷ തെറ്റുകാരിയാണെന്നും, ഇന്ത്യയിലെത്തിച്ച് ശിക്ഷ നല്‍കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
നിമിഷ തെറ്റുകാരിയാണ്, ഐഎസില്‍ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് ചെയ്തത്, അവളെ ശിക്ഷിക്കണം, താലിബാന് വിട്ടുകൊടുക്കരുത്, ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ. രാജ്യത്തെ ഏതെങ്കിലും ജയിലില്‍ അടയ്ക്കട്ടെ. പക്ഷേ അഞ്ചു വയസുള്ള ആ പാവം കുട്ടി എന്ത് പിഴച്ചു. എന്തിനാണവളെ താലിബാന് വിട്ടുകൊടുക്കുന്നതെന്ന് ബിന്ദു ചോദിച്ചു.
നിമിഷയുടെ മകള്‍ ഉമ്മുകുല്‍സുവിനുവേണ്ടി സംസ്ഥാന, ദേശീയ ശിശുക്ഷേമ സമിതികളെയും ബിന്ദു സമീപിച്ചിട്ടുണ്ട്.

