ഭൂമിയിടപാടിലെ തട്ടിപ്പ് തടയാന്‍ ഒരാള്‍ക്ക് ഒരു തണ്ടപ്പേര്, നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി

k rajan

തിരുവനന്തപുരം: ഭൂമിയിടപാടുകളിലെ തട്ടിപ്പ് തടയുന്നതിന് പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഒരു തണ്ടപ്പേര് കൊണ്ടുവരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.

മാത്രമല്ല, സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. നാല് ഘട്ടമായി പൂര്‍ത്തിയാക്കുന്ന പദ്ധതിയ്ക്ക് 807 കോടി രൂപയാണ് ചെലവ്.

അധ്യാധുനിക ലഡാറുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചായിരിക്കും സര്‍വേ നടത്തുക. ആദ്യം സര്‍വേ നടത്തുക സര്‍ക്കാര്‍ ഭൂമിയിലായിരിക്കും. പിന്നീട് സ്വകാര്യ ഭൂമികളില്‍ സര്‍വേ നടത്തും. ഇങ്ങനെ ഒരു വില്ലേജില്‍ അഞ്ചര മാസത്തിനുള്ളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.

ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരണത്തിലൂടെ ഭൂ അവകാശ തര്‍ക്കങ്ങളില്‍ തീരുമാനം ആകുമെന്നും റവന്യുമന്ത്രി പറഞ്ഞു.