തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യന്‍ നീന്തല്‍താരമായ മലയാളികളുടെ സജന് പ്രകാശിന് ഇന്ന് സംസ്ഥാനം സ്വീകരണമൊരുക്കും. ഒളിംപിക്സിന് ശേഷം മടങ്ങിയെത്തുന്ന താരത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സ്വീകരണം നല്കുവാന് തീരുമാനിച്ചിരിക്കുന്നത്.
ആംഡ് പോലീസ് ഇന്‍സ്പെക്ടറായ സജന് പ്രകാശിനെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയും, പോലീസ് ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കുകയും ചെയ്യും.
ശേഷം, പോലീസ് ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ വച്ച് സജന് പ്രകാശിന് ഉപഹാരങ്ങള്‍ നല്‍കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ബറ്റാലിയന് ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

