ന്യൂഡല്‍ഹി: അഫ്ഗാന് കീഴടക്കിയ താലിബാന്റെ അടുത്ത ഉന്നം ഇന്ത്യയാണെന്ന മുന്നറിയിപ്പുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഒരു വര്‍ഷത്തിനുള്ളില്‍ ചൈന-പാകിസ്താന്-താലിബാന് കൂട്ടുകെട്ട് ഇന്ത്യയെ ആക്രമിക്കുമെന്നാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെ സുരക്ഷിത താവളമാക്കി ഒരു വര്‍ഷത്തിനുള്ളില്‍ താലിബാനും പാകിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ വിശദീകരിക്കുന്നത്.
നേരത്തെ, അഫ്ഗാനിസ്ഥാന് വീണ്ടെടുക്കാനുള്ള സൈനിക നീക്കം നടത്തുന്നതിന് താലിബാന് വിരുദ്ധ ശക്തികള്‍ക്കായി ഇന്ത്യ വാതില്‍ തുറന്നിടണമെന്ന് സ്വാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ മുന്നറിപ്പ്.

