കൊടുത്ത വാക്ക് പാലിച്ച് പ്രധാനമന്ത്രി, പി വി സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിച്ചു

ന്യൂഡല്‍ഹി: ഒളിംപിക്‌സ് പരിശീലനത്തിന്റെ ഭാഗമായി തന്റെ പ്രിയ ഭക്ഷണം ഐസ്‌ക്രീം കഴിക്കാറില്ലെന്ന് പ്രധാനമന്ത്രിയോട് കളിപറഞ്ഞ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് അന്ന് അദ്ദേഹം ഒരു വാക്ക് കൊടുത്തു. മെഡലുമായിതിരിച്ചു വന്നാല്‍ ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്ന്.

പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ സിന്ധു മെഡലുമായി എത്തി. അന്ന് കൊടുത്ത വാക്ക് മോദിയും പാലിച്ചു.

കഴിഞ്ഞ ദിവസം ഒളിംപിക്‌സ് താരങ്ങള്‍ക്കു നല്‍കിയ സ്വീകരണത്തിനിടെ സിന്ധുവിനോടൊപ്പം മോദി ഐസ്‌ക്രീം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ വിരുന്നിലാണ് സിന്ധുവിനൊപ്പം മോദി ഐസ്‌ക്രീം കഴിച്ചത്.