ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്; ജയിക്കാനുറച്ച് കൊഹ്ലിപ്പട

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30 മുതല്‍ നടക്കുന്ന മത്സരം സോണി സിക്സ്, സോണി ടെന്‍ 3 തുടങ്ങിയ ചാനലുകളില്‍ തത്സമയം കാണാം.

ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്‌സ് ഗാലറിയിലുണ്ടാകും.

ഒന്നാം ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരു പോലെ ശിക്ഷയുമേറ്റു വാങ്ങിയിരുന്നു.

ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ 157 റണ്‍സ് ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു കനത്ത മഴമൂലം അവസാന ദിവസം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.