താലിബാനെ അഫ്ഗാന്‍ സൈന്യം തന്നെ നേരിടണം, ഇനിയൊരു നീക്കത്തിനില്ലെന്ന് ജോ ബൈഡന്‍

വാഷ്ങ്ടണ്‍: താലിബാനെ അഫ്ഗാനിസ്ഥാന്‍ സൈന്യം തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും, അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന്‍ പറഞ്ഞു .

അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്റെ കീഴിലായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണവുമായി യുഎസ് പ്രസിഡന്റ് രംഗത്തുവന്നിരിക്കുന്നത്.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടികള്‍ അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചുവെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ആയിരക്കണക്കിന് യുഎസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായെന്നും. അതിനാല്‍ തന്നെ അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും, എന്നാല്‍ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം യുഎസ് തുടരുമെന്നും, വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ അറിയിച്ചു. അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധിനിവേശം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. യുഎസ് സേനയുടെ പിന്മാറ്റത്തോടെയാണ് താലിബാന്‍ അഫ്ഗാന്‍ സേനയ്ക്കുനേരെ ആക്രമണം ശക്തമാക്കിയത്.